ദശരഥന്റെ കാലഗതി
ശങ്കരൻ പറഞ്ഞ കഥ (9) സുമന്ത്രർ തന്റെ രഥവുമായി ശ്രീരാമനേയും സീതയേയും ലക്ഷ്മണനേയും ഗംഗാ തടത്തിൽ വിട്ട ശേഷം തിരികെ കൊട്ടാരത്തിൽ എത്തി ദശരഥനെ മുഖം കാണിച്ചു. "മക്കളേയും കണ്ടെനിക്കു മരിപ്പാനു- മിക്കാലമില്ലാതെ വന്നു സുകൃതവും." എന്ന് പറഞ്ഞു ദശരഥൻ കരയാൻ തുടങ്ങി. ഗുഹനെ കണ്ടതും തോണിയിൽ കയറി ഗംഗാനദി കടന്ന് പോയതും മന്ത്രി പറഞ്ഞറിഞ്ഞ കൗസല്യ, ഇങ്ങിനെ കാട്ടിൽ അയക്കാനുള്ള വരം കൈകേയി ചോദിക്കാനെന്താവും കാരണമെന്ന് ചോദിക്കുമ്പോൾ: "പ്രാണപ്രയാണമടുത്തു, തപോധനൻ പ്രാണവിയോഗേ ശപിച്ചതു കാരണം" രാജാവ് അങ്ങിനെയുള്ള ഒരു പഴയ സംഭവം ഓർമ്മിച്ചെടുക്കുന്നു. കാട്ടിൽ നായാട്ടിന് പോയതും, ആന തുമ്പികൈയ്യിൽ വെള്ളം എടുത്തു കുടിക്കുന്ന ശബ്ദമെന്ന് കരുതി നാദഭേദിനി എന്ന (വിദ്യയിലൂടെ) അസ്ത്രം പ്രയോഗിക്കുകയും, ഒരു മുനി കുമാരന്റെ ശരീരത്തിൽ അത് കൊള്ളുകയും ചെയ്തു. മനുഷ്യശബ്ദത്തിലുള്ള കരച്ചിൽ കേട്ട് ഓടി ചെന്ന് നോക്കിയ ദശരഥൻ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന മുനികുമാരനെയാണ്. തന്റെ അന്ധരായ മാതാപിതാക്കൾക്ക് വെള്ളം എടുക്കാൻ വന്നതാണെന്നും അവരോട് പോയി വിവരം പറയണമെന്നും നിർദ്ദേശിക്കുന്നു: "ബ്രഹ്മഹത്യാ പാപമുണ്ടാകയില്ല ...