Posts

Showing posts from July, 2023

ദശരഥന്റെ കാലഗതി

Image
  ശങ്കരൻ പറഞ്ഞ കഥ   (9) സുമന്ത്രർ തന്റെ രഥവുമായി ശ്രീരാമനേയും സീതയേയും ലക്ഷ്മണനേയും ഗംഗാ തടത്തിൽ വിട്ട ശേഷം തിരികെ കൊട്ടാരത്തിൽ എത്തി ദശരഥനെ മുഖം കാണിച്ചു. "മക്കളേയും കണ്ടെനിക്കു മരിപ്പാനു- മിക്കാലമില്ലാതെ വന്നു സുകൃതവും." എന്ന് പറഞ്ഞു ദശരഥൻ കരയാൻ തുടങ്ങി. ഗുഹനെ കണ്ടതും തോണിയിൽ കയറി ഗംഗാനദി കടന്ന് പോയതും മന്ത്രി പറഞ്ഞറിഞ്ഞ കൗസല്യ, ഇങ്ങിനെ കാട്ടിൽ അയക്കാനുള്ള വരം കൈകേയി ചോദിക്കാനെന്താവും കാരണമെന്ന് ചോദിക്കുമ്പോൾ: "പ്രാണപ്രയാണമടുത്തു, തപോധനൻ പ്രാണവിയോഗേ ശപിച്ചതു കാരണം" രാജാവ് അങ്ങിനെയുള്ള ഒരു പഴയ സംഭവം ഓർമ്മിച്ചെടുക്കുന്നു. കാട്ടിൽ നായാട്ടിന് പോയതും, ആന തുമ്പികൈയ്യിൽ വെള്ളം എടുത്തു കുടിക്കുന്ന ശബ്ദമെന്ന് കരുതി നാദഭേദിനി എന്ന (വിദ്യയിലൂടെ) അസ്ത്രം പ്രയോഗിക്കുകയും, ഒരു മുനി കുമാരന്റെ ശരീരത്തിൽ അത് കൊള്ളുകയും ചെയ്തു. മനുഷ്യശബ്ദത്തിലുള്ള കരച്ചിൽ കേട്ട് ഓടി ചെന്ന് നോക്കിയ ദശരഥൻ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന മുനികുമാരനെയാണ്. തന്റെ അന്ധരായ മാതാപിതാക്കൾക്ക് വെള്ളം എടുക്കാൻ വന്നതാണെന്നും അവരോട് പോയി വിവരം പറയണമെന്നും നിർദ്ദേശിക്കുന്നു: "ബ്രഹ്മഹത്യാ പാപമുണ്ടാകയില്ല ...

സീതാന്വേഷണത്തിന് പുറപ്പാട്

Image
  ശങ്കരൻ പറഞ്ഞ കഥ   (17) അങ്ങിനെ സുഗ്രീവന്റെ രാജാഭിഷേകം ഭംഗിയായി നടന്നു.   ചാതുർമാസ   വ്രതകാലമാണെന്നും അതിന് ശേഷം സീതാന്വേഷണം നടത്താമെന്നും അതുവരെ രാജ്യത്തെ കാര്യങ്ങൾ വേണ്ടപോലെ പരിപാലിക്കുകയെന്നും രാമൻ നിർദ്ദേശിച്ചു. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള (വർഷ) കാലം, സ്വതേ ആരോഗ്യകാര്യങ്ങളെ ശ്രദ്ധിച്ചു കഴിയണം എന്നാണ് പഴയ നിയമം. പ്രത്യേകിച്ച് വനങ്ങളിൽ ഉള്ള താപസികൾക്ക്. ആഷാഢത്തിലെ വെളുത്ത പക്ഷം ഏകാദശി മുതൽ കാർത്തിക മാസത്തിലെ ഏകാദശി വരെ ആണ് ഇങ്ങിനെ വ്രതങ്ങളായി കഴിയുന്നത്. അപ്പോഴാണ് ലക്ഷ്മണൻ (വഴി നമ്മോട്)  ക്രിയമാർഗ്ഗം  ഉപദേശിക്കണം എന്ന് ആവശ്യപ്പെടുന്നത്. ഈശ്വരനെ പൂജിക്കാൻ ധാരാളം മാർഗ്ഗങ്ങൾ ഉണ്ട്. ഏതൊരു കുലത്തിൽ ജാതനാകുന്നുവോ (എല്ലാ ജാതിക്കാർക്കും ഉണ്ടെന്നു സാരം) അതിനനുസരിച്ചുള്ള ഉപനയന കർമ്മം കഴിഞ്ഞ ശേഷം ഗുരുമുഖത്തു നിന്നും ലഭിക്കുന്ന ഉപദേശമനുസരിച്ച് ധ്യാനാദികൾ ചെയ്യുക. ഓരോ ആളുടെയും സ്വഭാവ വിശേഷങ്ങൾ മനസ്സിലാക്കിയാണ് പണ്ട് ഗുരുക്കന്മാർ മന്ത്രോപദേശം നൽകുക. ഭക്ഷണപ്രിയന് ഗണപതിയെങ്കിൽ ആരോഗ്യസംരക്ഷണം താല്പര്യമുള്ളവന് ഹനുമാൻ എന്നിങ്ങനെ... ധ്യാനത്തിലൂടെ ആരാധിക്കാം, അല്ലെങ്കിൽ ഹോമങ്...

ബാലിവധം

Image
  ശങ്കരൻ പറഞ്ഞ കഥ  (16) ------------------------------ സഖ്യം ചെയ്ത ശേഷം സുഗ്രീവൻ നേരെ കിഷ്കിന്ധാപുരിയിൽ എത്തി ബാലിയെ യുദ്ധത്തിന് വെല്ലുവിളിച്ചു. ഇന്ദ്രപുത്രനും സൂര്യപുത്രനും തമ്മിലുള്ള ദ്വന്ദ യുദ്ധം തുടങ്ങി. എന്നാൽ ബാലിയേത് സുഗ്രീവനേത് എന്നറിയാതെ രാമന് ശസ്ത്രം പ്രയോഗിക്കാൻ സാധിച്ചില്ല. സുഗ്രീവൻ പരാജിതനായി ഓടി രക്ഷപെട്ടു. രാമനെ കണ്ടപ്പോൾ ചീത്ത പറയാനും തുടങ്ങി. "ശത്രുവിനെക്കൊണ്ടു കൊല്ലിക്കയോ തവ ചിത്തത്തിലോർത്തതറിഞ്ഞീല ഞാനയ്യോ !..." ഇത് കേട്ട് തമ്മിൽ തിരിച്ചറിയാനായില്ല എന്ന വസ്തുത പറയുകയും ലക്ഷ്മണനോട് ഒരു വനമാല ധരിപ്പിച്ചാൽ അടുത്ത തവണ സുഗ്രീവനെ തിരിച്ചറിയാൻ സാധിക്കുമെന്നും പറയുന്നു. അങ്ങിനെ വീണ്ടും സുഗ്രീവൻ പുറപ്പെടുന്നു. എന്നാൽ രണ്ടാമതും സുഗ്രീവന്റെ വെല്ലുവിളി കേട്ട താര ബാലിയ്ക്ക് മുന്നറിയിപ്പ് നൽകുന്നു. "എത്രയും പാരം പരാക്രമമുള്ളോരു മിത്രമവനുണ്ടു പിന്തുണ നിർണ്ണയം .." അംഗതൻ വനത്തിൽ പോയപ്പോൾ ശ്രീരാമലക്ഷ്മണന്മാരെ കണ്ടെന്നും രാവണൻ അപഹരിച്ച സീതയെ അന്വേഷിച്ചു നടന്ന അവർ സുഗ്രീവനുമായി അഗ്നിസാക്ഷിയായി സത്യം ചെയ്തെന്നും ബാലിയെ വധിച്ചു കിഷ്കിന്ധാ രാജാവായി വാഴിക്കുമെന്നും ഒക്കെ ...

വനത്തിലേക്ക് പുറപ്പാട്

Image
ശങ്കരൻ പറഞ്ഞ കഥ   (7) ക്രുദ്ധനായ ലക്ഷ്മണനെ "ഗാഢമായാലിംഗനം ചെയ്തു" കൊണ്ടാണ് രാമൻ പറഞ്ഞു തുടങ്ങുന്നത് വളരെ ലളിതമായിട്ടാണ് : "ദൃശ്യമായുള്ളോരു രാജ്യദേഹാദിയും ... സത്യമാകെന്നാകിലേ തത്പ്രയാസം തവ... തത്ര കാമക്രോധലോഭമോഹാദികൾ.. ശത്രുക്കളാകുന്നതെന്നറിയുക നീ .."  എന്നെല്ലാം പറഞ്ഞു സമാധാനിപ്പിച്ചു. പിന്നെ കൗസല്യയോട് "അച്ഛനെന്തുള്ളിലിന്നിച്ഛയെന്നാലതി ങ്ങിച്ഛയെന്നങ്ങറച്ചീടേണമമ്മയും"  എന്ന് പറയുന്നു. ശ്രീരാമ ജനന സമയത്തുണ്ടായ വിഷ്ണുദർശനവും മറ്റും വിസ്മൃതിയിലായി എന്നാണ് ഇത് കാണിക്കുന്നത്. ഒടുവിൽ കൗസല്യ "ദുർഗ്ഗേ ഭഗവതി ദുഃഖവിനാശിനി ... സമ്മോദമാർന്നു രക്ഷിച്ചീടുവിൻ നിങ്ങൾ "  എന്ന് പറഞ്ഞു യാത്രയാക്കുന്നു. എങ്കിൽ എന്നേയും കൂടെ കൊണ്ടു പോകണമെന്നു ലക്ഷ്മണൻ അഭ്യർത്ഥിച്ചപ്പോൾ, പോന്നോളൂ എന്ന് രാമൻ പറയുകയും ചെയ്തു. "വൈദേഹി തന്നോട് യാത്ര ചൊല്ലീടുവാൻ മോദേന സീതാഗൃഹം പുക്കരുളിനാൻ".. രാജാഭിഷേകം നടത്തേണ്ട യുവരാജാവ്, അംഗരക്ഷകരോ അലങ്കാരങ്ങളോ ഇല്ലതെ വന്നത് കണ്ടപ്പോൾ തന്നെ സീതയ്ക്ക് എന്തോ പന്തികേട് തോന്നിയിരുന്നു. ആ ചോദ്യത്തിന് നേരെയുള്ള ഉത്തരമാണ് രാമൻ നൽകുന്നത് "തന്നിത...