അഗസ്ത്യാശ്രമത്തിൽ

 ശങ്കരൻ പറഞ്ഞ കഥ (11)

ഭാരതനോ മറ്റുള്ള അയോദ്ധ്യാവാസികളോ ഇനിയും തന്നെ അന്വേഷിച്ചു വരാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ രാമൻ, വീണ്ടും ഉൾവനങ്ങളിലേക്ക് പോകാൻ തീരുമാനിച്ചു. ചിത്രകൂടാചലം ഉപേക്ഷിച്ച് യാത്ര തുടങ്ങിയ രാമൻ അത്രി മഹർഷിയുടെ ആശ്രമം കണ്ടു. അത്രിയുടെ ഭാര്യ അനസൂയാ വിശ്വകർമ്മാവിനാൽ നിർമ്മിക്കപ്പെട്ട ചില ആഭരണങ്ങൾ സീതയ്ക്ക് നൽകി.
അവർ മൂന്നുപേരും കൂടി പിറ്റേന്ന് ചില മുനികുമാരന്മാരുടെ സഹായത്തോടെ നദിയും കടന്ന് ഘോരമായ വനാന്തരങ്ങളിലേക്ക് പോയി.
"മുന്നിൽ നീ നടക്കേണം വഴിയേ വൈദേഹിയും
പിന്നാലെ ഞാനും നടന്നീടുവൻ ഗതഭയം"
കുറേ കൂടി നടന്നപ്പോൾ, വിരാധൻ എന്ന അതി ഭീകരനായൊരു രാക്ഷസനെ കണ്ടു:
"വല്ലഭേ, ബാലേ, സീതേ പേടിയാകേതുമെടോ
വല്ലജാതിയും പരിപാലിച്ചുകൊൾവനല്ലോ"
എങ്ങിനെയെങ്കിലും ഞാൻ രക്ഷിച്ചുകൊള്ളാം എന്നാണ് പറയുന്നത് !!
കൈയും കാലും വെട്ടി നിലത്തിട്ട അവന്റെ ശരീരത്തിൽ നിന്ന് ഒരു ദിവ്യ ശോഭയോടെ 'വിദ്യാധരൻ' (യക്ഷൻ, ഗന്ധർവ്വൻ എന്നത് പോലെ) പുറത്തു വന്നു. ദുർവാസാവ് മഹർഷിയുടെ ശാപം മൂലം രാക്ഷസ രൂപം ആയതാണെന്നും മോക്ഷം കിട്ടിയ തനിക്ക് നാകലോകത്തേയ്ക്ക് പോകാൻ അനുഗ്രഹിക്കണമെന്നും പറഞ്ഞു യാത്രയായി.
പിന്നീട് ശരഭംഗൻ എന്ന ഒരു താപസന്റെ ആശ്രമത്തിലെത്തി.
"നിന്നേയും കണ്ടു മമ പുണ്യവും നിങ്കലാക്കി-
യെന്നിയേ ദേഹത്യാഗം ചെയ്യരുതെന്നു തന്നെ." വിചാരിച്ചാണ് അദ്ദേഹം തപസ്സ് ചെയ്തത്. അത് സാധിച്ച ശേഷം ദേഹത്യാഗം ചെയ്തു. യോഗസിദ്ധികൊണ്ട് കുണ്ഡലിനീ ശക്തി സഹസ്രാര പദ്മത്തിലെത്തിയ ഒരാൾക്ക് തന്റെ ശരീരം ഉപേക്ഷിക്കാൻ എളുപ്പമാണ്.
പിന്നീട് മുനിമണ്ഡലത്തിൽ എത്തി ചേർന്ന രാമാദികളെ വരവേറ്റ ശേഷം, ഒരു വലിയ എല്ലിൻകൂന കാണിച്ചു കൊടുത്തു. മുനികളെ കൊന്ന് തിന്ന ശേഷം രാക്ഷസർ ഉപേക്ഷിച്ച എല്ലുകളാണത്രെ അവ. ഇത് കേട്ട രാമൻ രാക്ഷസ കുലത്തെ നശിപ്പീച്ചീടും എന്ന് ഉറപ്പു നൽകുന്നു.
കുംഭസംഭവൻ ആയ അഗസ്ത്യന്റെ ശിഷ്യനായ സുതീഷ്ണ മഹർഷിയുടെ ആശ്രമത്തിലേക്കാണ് പിന്നെ രാമൻ പ്രവേശിച്ചത്. ഗുരുവിന്റെ ഉപദേശപ്രകാരം രാമ മന്ത്രം സ്വാധ്യായം ചെയ്തിരുന്ന താപസന് തന്റെ ആരാദ്ധ്യദേവൻ മുന്നിലെത്തിയപ്പോൾ വളരെ സന്തോഷമായി എന്ന് പറയണ്ടതില്ലല്ലോ. അദ്ദേഹത്തോട് അഗസ്ത്യന്റെ ആശ്രമത്തിലേക്കുള്ള വഴി കാണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പിറ്റേന്ന് രാവിലെ തന്നെ അവർ അഗസ്ത്യാശ്രമത്തിലേക്ക് പുറപ്പെട്ടു.
പരസ്പരാഭിവാദ്യങ്ങളൊക്കെ കഴിഞ്ഞ ശേഷം
"വന്യഭോജ്യങ്ങൾകൊണ്ടു സാദരം ഭുജിപ്പിച്ചു
ധന്യനാം തപോധനൻ ഏകാന്തേ ചൊല്ലീടിനാൻ" ...
ശ്രീരാമനോട് രഹസ്യമായാണ് അഗസ്ത്യരുടെ ബാക്കി സംഭാഷണമുണ്ടായത് എന്നാണ് പറയുന്നത്. മഹാവിഷ്ണു രാവണനെ കൊല്ലാൻ അവതരിക്കും എന്ന വാർത്ത അറിഞ്ഞതുമുതൽ, താനിവിടെ വന്ന് തപസ്സു ചെയ്യുകയാണ്. അങ്ങിൽ നിന്ന് മഹാമയായും അതിൽ നിന്ന് മഹത്തത്വവും അതിൽ നിന്ന് അഹങ്കാരവും പിന്നെ സംസാരവും ഉണ്ടായ് വന്നു. ദ്വൈത വാദികൾ എല്ലാം പരസ്പര ബന്ധമില്ലാത്തവയെന്ന് പറയുന്നു. താമസത്തിൽ നിന്ന് സൂക്ഷ്‌മ തന്മാത്രകളും, രാജസത്തിൽ നിന്ന് ഇന്ദ്രിയങ്ങളും സാത്വികത്തിൽ നിന്ന് മനസ്സും ഉണ്ടായി വന്നു. എന്നിങ്ങനെ പലതു പറഞ്ഞത് നമുക്ക് വേണ്ടിയാണ്. രഹസ്യമാണ് എന്നതിനർത്ഥം, മനസ്സിലാക്കാൻ എളുപ്പമല്ല എന്ന് കണക്കാക്കിയാൽ മതി.
ശേഷം ജംഭാരി (ഇന്ദ്രൻ) നൽകിയ അമ്പും, വില്ലും, വാളും മറ്റും നൽകിയ ശേഷം ...
"രണ്ടു യോജന ചെല്ലുമ്പോൾ ഇവിടെ
നിന്നുണ്ടല്ലോ പുണ്യ ഭൂമിയാകിയ പഞ്ചവടി "
എന്നും അവിടെ പോയി ശിഷ്ടകാലം സുഖമായി പാർക്കുക എന്നും പറഞ്ഞു.
No photo description available.
All reactions:
Hari Chemmangattu, Vinod Kuroor and 4 others

Comments

Popular posts from this blog

കനകമൃഗമെത്രയും ചിത്രം ചിത്രം

ശബരി ആശ്രമത്തിൽ