യാഗരക്ഷ

ശങ്കരൻ പറഞ്ഞ കഥ (3)

വിശ്വമിത്ര മഹർഷി രാമലക്ഷ്മണന്മാരെ യാഗരക്ഷയ്ക്കായി അയക്കണം എന്നാവശ്യപ്പെട്ടപ്പോൾ ദശരഥന് ആകെ പരിഭ്രമമുണ്ടായി.

"മാരീചസുബാഹുമുഖ്യന്മാരാം നക്തഞ്ചര
ന്മാരുവരുമനുചരന്മായുള്ളോരും
അവരെ നിഗ്രഹിച്ചു യാഗത്തെ രക്ഷിപ്പാനാ
യവനീപതേ! രാമനെയയയ്‌ക്കേണം"
അദ്ദേഹം കുലഗുരുവായ വസിഷ്‌ഠനോട്‌ ഉപദേശം തേടിയപ്പോൾ, രാമൻ അവതാര പുരുഷനാണെന്നും അതിനാൽ വിശ്വമിത്രനോടൊപ്പം അയക്കുന്നതിൽ പരിഭ്രമിക്കേണ്ടതില്ല എന്നും പറയുന്നുണ്ട്. കൂടാതെ മായാദേവി സീതയായും ജനകപുരിയിൽ പിറന്നെന്നും അവരുടെ വിവാഹത്തിന് ഈ യാത്ര കാരണമാകുമെന്നും പറയുന്നു.
ഇത്തരം ദീർഘദൃഷ്‌ടാക്കൾ ഉപദേശിച്ചിട്ടും എന്തുകൊണ്ടാണ് ദശരഥനും കൗസല്യയ്ക്കും (മറ്റും) അനാവശ്യ ഭീതികൾ ഉണ്ടാകുന്നത് എന്നത് ആശ്ചര്യം തന്നെയാണ്. ഇഹലോകത്തെ മായയുടെ ശക്തി അത്ര കേമമാണ് എന്നു വേണം ധരിക്കാൻ.
"ബലയും അതിബലയും" മന്ത്രങ്ങൾ (മാർഗ്ഗങ്ങൾ) ഉപദേശിച്ച് എങ്ങിനെയാണ് വനന്തരത്തിൽ വിശപ്പും ദാഹവുമില്ലാതെ ജീവിക്കാൻ സാധിക്കുക എന്നും കാണിച്ചുകൊടുക്കുന്നു. ഇത് പിന്നീടുള്ള 14 വർഷത്തെ വനവാസക്കാലത്ത് ഉപകരിക്കുമല്ലോ !
ശാപഗ്രസ്തയായ ഒരു യക്ഷി, തടാക എന്ന രാക്ഷസിയുടെ രൂപത്തിൽ വിലസുന്ന വനത്തിൽ എത്തിയപ്പോൾ അവൾക്ക് ശാപമോക്ഷവും നൽകിയാണ് ആശ്രമത്തിൽ എത്തിച്ചേരുന്നത്. അനന്തരം "യാഗം ചെയ്തോളൂ, രാക്ഷസരിൽ നിന്നും ഞങ്ങൾ രക്ഷിക്കാം" എന്ന ഉറപ്പിൽ വിശ്വമിത്രാദികൾ കർമ്മങ്ങൾ ആരംഭിച്ചു. അത് തടസ്സപ്പെടുത്താനെത്തിയ സുബാഹുവിനെ വധിക്കുകയും തന്റെ കാൽക്കൽ അഭയം പ്രാപിച്ച മാരീചനെ വെറുതെ വിടുകയും ചെയ്തു.
മൂന്ന് ദിവസത്തിന് ശേഷം വിശ്വമിത്രന്റെ ആജ്ഞപ്രകാരം, വൈകാതെ യാത്ര പുറപ്പെട്ടു.
"ചൊല്ലെഴും ത്രൈയംബകമാകിന മാഹേശ്വര-
വില്ലുണ്ടു വിടേഹ രാജ്യത്തിങ്കലിരിക്കുന്നു"
പോകുന്നവഴി ജന്തുസഞ്ചയഹീനമായ ഗൗതമാശ്രമം കണ്ടു. അവിടെ വച്ച് അഹല്യയുടെ കഥ പറയുകയും, ശാപമോക്ഷത്തിനായി ശിലാരൂപിയെ കാണിച്ചു കൊടുക്കുകയും ചെയ്തു.
"വിശ്വമോഹിനിയാേയാരഹല്യാരൂപം കണ്ടു ....
ചെന്തൊണ്ടി വായ്മലരും പന്തോക്കും മുലകളും
ചന്തോക്കും തുടകാമ്പുമാസ്വദിപ്പതിന്"
ദേവലോകത്ത് നിന്ന് ഇന്ദ്രൻ ആൾമാറാട്ടം നടത്തി അസമയത്ത് പ്രാപിക്കാൻ പുറപ്പെടുകയും ചെയ്തു. അങ്ങിനെ പരസ്ത്രീയെ പ്രാപിക്കാൻ ശ്രമിച്ച ഇന്ദ്രന് സഹസ്രഭഗൻ (ആയിരം ലിംഗങ്ങൾ ഉള്ളവൻ) ആവട്ടെ എന്ന ശാപവും, അഹല്യയ്ക്ക് രാമാവതാരം വരെ കല്ലായിത്തീരട്ടെ എന്ന ശാപവും കിട്ടി.
ഇത്തരം കഥകൾ വഴി മനുഷ്യരെ സന്മാർഗ്ഗത്തിലൂടെ നയിക്കാനല്ലേ പുരാണകൃതികൾ ശ്രമിക്കുന്നത് ?
No photo description available.
All reactions:
Sreeja Santhosh, Hari Chemmangattu and 11 others

Comments

Popular posts from this blog

ശബരി ആശ്രമത്തിൽ

അഗസ്ത്യാശ്രമത്തിൽ

കനകമൃഗമെത്രയും ചിത്രം ചിത്രം